ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പിന് പകരം കായമോ പുളിയോ
കൊച്ചി: ഓണക്കിറ്റ് പാക്കിങ് പൂര്‍ത്തിയാകാന്‍ വൈകുന്നത് കശുവണ്ടിപ്പരിപ്പിെന്റ ലഭ്യതക്കുറവുമൂലമെന്ന് സൈപ്ലകോ മേഖല മാനേജര്‍മാര്‍. എങ്കില്‍ കായം, പുളി, ആട്ട, പഞ്ചസാര എന്നിവയില്‍ ഏതെങ്കിലും പകരം വെക്കണമെന്ന് സി.എം.ഡി. ഓണക്കിറ്റ് തയാറാക്കല്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന റീജനല്‍ മാനേജര്‍മാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. ശര്‍ക്കരവരട്ടി, ഉപ്പേരി എന്നിവ ടെന്‍ഡര്‍ പ്രകാരം തെരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ സമയബന്ധിതമായി നല്‍കാത്ത സാഹചര്യത്തില്‍ ഇവ കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍, മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവ വഴി വാങ്ങാമെന്നും അറിയിച്ചു. അംഗീകൃത നിരക്കിലേറെ നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. […]