അനധികൃത ഡ്രൈവിങ് സ്കൂളൂകൾക്കെതിരെ നടപടി;ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധം
തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി ബോണറ്റ് നമ്പർ നിർബന്ധമാണെന്ന ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷ്ണർ. അടുത്ത മാസം മുതൽ പരിശോധനകൾ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്കൂളിന് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച് വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നൽകുമെന്നും എന്നാൽ ഇതിനു പുറമെ അനുമതിയില്ലാതെ മറ്റൊരു വാഹനം കൂടി കൂട്ടിച്ചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കിൽ ആ സ്ഥാപനത്തിനെതിരെ കർശനമായ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബോണറ്റ് […]