മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍? ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ സ്വപ്‌നം പൂവണിയുന്നു!
സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കാറുള്ളത്. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. വേറിട്ട കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലും മഞ്ജു വാര്യരും നിരവധി തവണ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാഗ്യനായികയായാണ് […]