മന്ത്രിയുടെ വാഗ്ദാനം പാളി; കെഎസ്ഇബിക്ക് ഇന്നും വൈദ്യുതി പ്രതിസന്ധി
സംസ്ഥാനത്ത് രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി മധ്യപ്രദേശിൽ നിന്ന് ലഭിക്കുമെന്ന് അറിയിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി യഥാസമയം ലഭ്യമാകാത്തത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി മന്ത്രിയുടെയും ബോർഡ് അധികൃതരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കരാർ പ്രകാരമുള്ള പവർ സപ്ലൈ വൈകുന്നത് ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പീക്ക് ഹവേഴ്സിൽ അനുഭവപ്പെടുന്ന വലിയ തോതിലുള്ള ഊർജക്ഷാമം പരിഹരിക്കാൻ ഈ അന്യസംസ്ഥാന വൈദ്യുതി അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ ട്രാൻസ്മിഷൻ തടസ്സങ്ങളും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണമാണ് വൈദ്യുതി സമയബന്ധിതമായി കേരളത്തിലേക്ക് […]