വീക്കെൻഡ് സ്പെഷൽ കപ്പ–മീൻ കട്ലെറ്റ്
ചേരുവകൾ (1) കപ്പ മഞ്ഞൾപൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം (2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ് അല്ലെങ്കിൽ വലിയ അയില കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, ചെറുനാരങ്ങയുടെ നീര്, ഉപ്പ് ചേർത്ത് വേവിച്ച് സ്പൂൺകൊണ്ട് മുള്ളു നീക്കിക്കളഞ്ഞെടുക്കണം. ചെറിയ മുള്ളുപ്ലക്കറെടുത്ത് പെറുക്കിയും കളയാം: 350–400 ഗ്രാം (3) ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത് : ഒന്നര ടേബിൾസ്പൂൺ (4) സവാള ചെറുതായരിഞ്ഞത് : മുക്കാൽ കപ്പ് (5) കാരറ്റ്, തക്കാളി പൊടിയായി അരിഞ്ഞത് […]