ഓസ്കാറില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയുടെ നിമിഷം; ‘ജല്ലിക്കെട്ട്’ പുറത്ത്
ഇക്കുറിയും ഓസ്കാര്‍ മത്സരത്തില്‍ പ്രതീക്ഷയറ്റ് ഇന്ത്യ. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള മത്സരത്തില്‍ നിന്ന് ഇന്ത്യയുടെ പ്രതിനിധിയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്‘ പുറത്തായി. അവസാന പട്ടികയിലേയ്ക്ക് 15 വിദേശഭാഷാ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് തിരഞ്ഞെടുത്തത്. ഇതില്‍ ജല്ലിക്കെട്ട് ഇല്ല. മുന്‍ വര്‍ഷങ്ങളില്‍ ഗള്ളി ബോയ്(2019), വില്ലേജ് റോക്ക്സ്റ്റാര്‍സ്(2018), ന്യൂട്ടണ്‍(2017) എന്നീ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് വെട്ടിമാറ്റപ്പെട്ടിരുന്നു. ജല്ലിക്കെട്ട് പുറത്തായതോടെ ഒരിക്കല്‍ കൂടി ഇന്ത്യ നിരാശയുടെ നിമിഷത്തിലെത്തിയിരിക്കുകയാണ്. അതേസമയം, കരിഷ്മ ദേവ് […]