കടകള്‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം
കൊച്ചി: കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം, ഹൈക്കോടതി പറഞ്ഞു. വസ്ത്ര വ്യാപാരശാലകളും ജൂവലറികളും ദിവസവും തുറക്കാന്‍ അനുമതി തേടി കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍, നവാബ് ജാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് […]