Blog Post

Karanavars > News >

പൂപ്പാറയില്‍ വീണ്ടും കാട്ടാനക്കലി: ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി ശാന്തൻപാറ പൂപ്പാറയില്‍ വീണ്ടും കാട്ടാനയുടെ നടുക്കുന്ന ആക്രമണം. ചക്കക്കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന കാട്ടാനയുടെ ആക്രമണത്തില്‍ പന്തടിക്കളം സ്വദേശി പി.വി. വിജയന്‍ (47) ആണ് ഇന്ന് പുലർച്ചെ ദാരുണമായി കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തില്‍ കാവലിനു ശേഷം പുലർച്ചെ ജോലിസ്ഥലത്തെ ഷെഡില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയാണ് വിജയന്‍ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടാനയിറങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും പലർക്കും സമയത്ത് വിവരം ലഭിച്ചിരുന്നില്ല. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും […]

Read More

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ടു പേർ കൊല്ലപ്പെട്ടു

തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആദിവാസി വിഭാ​ഗത്തിൽപ്പെട്ട രണ്ട് പേർ കൊല്ലപ്പെട്ടു. വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്,അംബിക എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത് എന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.കഴിഞ്ഞ മൂന്ന് ദിവസമായി വനത്തിനകത്ത് വനവിഭവങ്ങൾ ശേഖരിക്കാൻ ‌ഇവർ കുടിൽ കെട്ടി തങ്ങുകയായിരുന്നു. ആനക്കൂട്ടത്തെ കണ്ടപ്പോൾ ഇവർ ചിന്നിചിതറി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയാണ് ഇത്തരത്തിൽ കാട്ടാന ആക്രമണം ഉണ്ടായതെന്ന് വാഴക്കാട് ഡി എഫ് ഒ […]

Read More