കൊറോണ മരണം 900 കടന്നു, 40,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 900 കടന്നു. രോഗബാധിതര്‍ 40,000. ഇന്നലെ മാത്രം 97 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയില്‍ ആകെ മരണം 908 ആയി. 97 പേര് മരിച്ചതില്‍ 91 പേരും ഹ്യുബെയില്‍ നിന്നുള്ളവരാണ്. ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്രം കേസുകള്‍ സ്ഥിരീകരിച്ചതു നേരിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഞായറാഴ്ചയോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു. ഞായറാഴ്ച 3,062 പേര്‍ക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ […]