സൈന്യം ബാബുവിനെ രക്ഷിച്ചു; തിരികെ ജീവിതത്തിലേക്ക്
പാലക്കാട്: മലമ്ബുഴയില്‍ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. 200 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് രണ്ടംഗസംഘമാണ് ഇറങ്ങിയത്. 45 മണിക്കൂര്‍ നേരമാണ് മലയിടുക്കില്‍ ബാബു കുടുങ്ങിക്കിടന്നത്. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ബെല്‍റ്റും കയറും ഉപയോഗിച്ചാണ് രക്ഷാസൈന്യം ബാബുവിനെ ഉയര്‍ത്തുന്നത്. ചെറാട് ഭാഗത്തുനിന്ന് നോക്കിയാല്‍ ബാബു കുടുങ്ങികിടക്കുന്ന കൂമ്ബാച്ചി മലയുടെ എലിച്ചിരം ഭാഗം കാണാം. ആയിരമടിയോളം ഉയരത്തില്‍ ചെങ്കുത്തായികിടക്കുന്ന എലിച്ചിരം ചെരുവില്‍ ഒരു വിടവിലാണ് ബാബു കുടുങ്ങിക്കിടന്നിരുന്നത്. ഇവിടെനിന്ന് മുകളിലേക്ക് കയറാനോ താഴേക്ക് ഇറങ്ങാനോ കഴിയില്ല. മല തള്ളിനില്ക്കുന്ന […]