5 കോടി നഷ്ട പരിഹാരം വേണം;ഗുഡ് ബാഡ് അഗ്ലിക്കെതിരെ ഇളയരാജ
അജിത് കുമാർ നായകനായ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമക്കെതിരെ നിയമ നടപടിയുമായി ഇളയരാജ. അഞ്ച് കോടി നഷ്ട പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചു. താൻ ഈണമിട്ട ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. ഒത്ത രൂപ തരേൻ, എൻ ജോഡി മഞ്ഞക്കുരുവി എന്നീ ഗാനങ്ങൾ ഉപയോഗിച്ചതിനാണ് നോട്ടീസ്. ചിത്രത്തിൻ്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനാണ് അദ്ദേഹം നോട്ടീസ് അയച്ചത്. നേരത്തെയും നിരവധി സിനിമകളിൽ താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ […]