Blog Post

Karanavars > News

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളം നിലപാട് മാറ്റിയിട്ടില്ല;റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേരളം നിലപാട് മാറ്റിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിയന്ത്രിതമായി വെള്ളം തുറന്നു വിടുന്നത് നിയന്ത്രിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗം ചേരാത്ത കാര്യവും സുപ്രീം കോടതിയെ അറിയിച്ചെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിലുള്ള നിയന്ത്രണം വേണമെന്നത് നഷ്ട പരിഹാരത്തേക്കാള്‍ വലുതാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. കായിക താരങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം താനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. […]

Read More

സന്ദീപ് വധക്കേസില്‍ മൂന്ന് ദൃക്‌സാക്ഷികള്‍, കുത്തി വീഴ്ത്തിയത് ബൈക്കിലെത്തിയ യുവാക്കള്‍ കണ്ടു……

പത്തനംതിട്ട: സി.പി.എം. എല്‍.സി. സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നത് മൂന്നുപേര്‍ കണ്ടതായി പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സന്ദീപിനെ നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചയ്ക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പില്‍ കലുങ്കില്‍വെച്ച് ആക്രമിക്കുന്നത്. ഇവിടെ ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു സന്ദീപ്. കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ജിഷ്ണു, കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മന്‍സൂര്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് സന്ദീപ് പുഞ്ചയിലേക്ക് ചാടി. ഈ സമയം റോഡിലൂടെ ബൈക്കില്‍ വന്ന മൂന്ന് യുവാക്കളാണ് സംഭവം കണ്ടതെന്ന് പോലീസ് പറയുന്നു. ബൈക്കിന്റെ […]

Read More

കെ-റെയിലിനായി കല്ലിടല്‍; പ്രതിഷേധിച്ചവര്‍ അറസ്റ്റില്‍

ചാത്തന്നൂര്‍: കെ–റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി കല്ലിടാനെത്തിയവരെ തടഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനൊന്നു പേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചാത്തന്നൂര്‍ കാരംകോട് വിമലാ സ്‌കൂളിന് പടിഞ്ഞാറുവശത്തായിരുന്നു സംഭവം. ഇവിടെയുള്ള ഒരു വീട്ടുവളപ്പില്‍ ഉദ്യോഗസ്ഥസംഘം കല്ലിടാന്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരിക്കുകയായിരുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, ഡെപ്യൂട്ടി കളക്ടറും സ്ഥലത്തെത്തി വീട്ടുകാരുമായും, കെ–റെയില്‍ വിരുദ്ധ സമിതിയുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെ വീട്ടിലുണ്ടായിരുന്നവരെ പോലീസ് അറസ്റ്റ് […]

Read More

കർഷകർക്കെതിരായ കേസുകളെല്ലാം പിൻവലിക്കും, തോൽവി സമ്മതിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളിൽ പങ്കെടുത്ത കർഷകർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്‌തിരുന്നത്. ഈ കേസുകൾ പിൻവലിക്കുമെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ എടുത്തിരിക്കുന്ന നിലപാട്. കർഷക സംഘടനകൾ നിയോഗിച്ച അ‌ഞ്ചംഗ സമിതിയുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം പുതിയ നിർദേശം മുന്നോട്ടുവച്ചത്. കേസുകൾ പിൻവലിക്കാം എന്ന സർക്കാർ നിർദ്ദേശത്തെ കുറിച്ച് ചർച്ച നടത്താൻ വിവിധ കർഷക സംഘടനകൾ ഇന്ന് ഡൽഹിയിൽ യോഗം വിളിച്ചിട്ടുണ്ട്. ചർച്ചയിൽ സർക്കാർ നിർദ്ദേശത്തെ എങ്ങനെ സമീപിക്കണം എന്ന തരത്തിലുള്ള വിശദമായ […]

Read More

ഹെലികോപ്ടർ അപകടം: ബിപിൻ റാവത്തിന്റെ ഭാര്യ മരിച്ചതായി റിപ്പോർട്ടുകൾ; മരണം 11

ഊട്ടി: ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഊട്ടിയ്‌ക്ക് സമീപം കൂനൂരിൽ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകർന്നത്. പതിനാല് പേരായിരുന്നു ഹെലികോപ്‌ടറിലുണ്ടായിരുന്നത്. പതിനൊന്ന് പേർ മരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പ്രദേശത്ത് പൊലീസും സൈനികരും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടത്തെ കുറിച്ച് വ്യോമസേന […]

Read More

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ സ്വകാര്യ ബസുടമകള്‍

കൊച്ചി: വിദ്യാര്‍തത്ഥികളുടെ യാത്രാ(Student Concession) നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണമെന്ന് ബസുടമകളുടെ സംയുക്ത സമര സമിതി. മറ്റ് യാത്രക്കാരുടെ മിനിമം യാത്രാ നിരക്ക് 12 രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് ഉയര്‍ത്തണമെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിഷയത്തില്‍ ഇടപെട്ടതും ബസുടമകളുമായി ചര്‍ച്ച നടത്തിയതും. രണ്ടാഴ്ച്ചയ്ക്കകം ബസ് ചാര്‍ജ്ജ് […]

Read More

ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു; നാല് മരണം

തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടറാണ് തകര്‍ന്ന് വീണത്. എയര്‍ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചു. ഊട്ടിയിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടര്‍ കൂനൂരില്‍ ആണ് തകര്‍ന്നു വീണത്. 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ തന്നെ നാല് പേര്‍ മരണപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ വ്യോമസേനാ അന്വേഷണം പ്രഖ്യാപിച്ചു. സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി […]

Read More

സര്‍ക്കാര്‍ ജോലി ലഭിക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച്‌ കായിക താരങ്ങള്‍

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ജോലി ലഭിക്കണ മെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമയം ചെയ്യുന്ന കായിക താരങ്ങള്‍ തലമുണ്ഡനം ചെയ്ത്‌ പ്രതിഷേധിച്ചു. നിയമനം ലഭിക്കുന്നത് സംബന്ധിച്ച്‌ അനുകൂലമായ ഒരു തീരുമാനങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ദേശീയ മത്സരങ്ങളില്‍ അടക്കം പങ്കെടുത്ത 71 ഓളം കായിക താരങ്ങള്‍ കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിലാണ്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാതിരുന്നതോടെയാണ് കായിക താരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചത്. കഴിഞ്ഞ ദിവസം ചര്‍ച്ചയ്ക്കായി പോയെങ്കിലും മന്ത്രിയെ […]

Read More

കൊച്ചി കോര്‍പറേഷനില്‍ ഇടത് ഭരണം തുടരും

കൊച്ചി | നഗരസഭാ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല. കൊച്ചി കോര്‍പറേഷനില്‍ വീണ്ടും ചെങ്കൊടിപാറും. ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷനിലെ 63- ാം ഡിവിഷനില്‍ (ഗാന്ധിനഗര്‍) എല്‍ ഡി എഫിലെ ബിന്ദു ശിവന്‍ വിജയിച്ചു. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലവാണ് അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു ശിവന്‍ എല്‍ ഡി എഫിനായി ഡിവിഷന്‍ നിലനിര്‍ത്തിയത്. യു ഡി എഫിലെ ഡി സി സി സെക്രട്ടറി പി ഡി മാര്‍ട്ടിനെയാണ് ബിന്ദു ശിവന്‍ പരാജയപ്പെടുത്തിയത്. 106 വോട്ടുകള്‍ക്കായിരുന്നു ശിവന്‍ […]

Read More

ബോര്‍ഡിലെ ഫോട്ടോ ചെറുതായി; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു, വേദിയില്‍ കയറാന്‍ കൂട്ടാക്കിയില്ല……

തൃശ്ശൂര്‍: പൂങ്കുന്നം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ബോര്‍ഡില്‍ തന്റെ ഫോട്ടോ എം.എല്‍.എ.യുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ച് മേയര്‍ എം.കെ. വര്‍ഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്‌കരിച്ചു. വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി. ബാലചന്ദ്രന്‍ എം.എല്‍.എ. സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആശംസ അറിയിക്കാനെത്തിയ കൗണ്‍സിലര്‍ എ.കെ. സുരേഷ് അധ്യക്ഷനുമായി. പ്രോട്ടോക്കോള്‍ പ്രകാരം എം.എല്‍.എ.യെക്കാള്‍ വലുത് താനാണെന്നും ഫ്‌ളക്സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് […]

Read More