‘ഞങ്ങളുടെ സിസ്‌റ്ററിന് നീതി കിട്ടുംവരെ പോരാട്ടം തുടരും, മരിക്കാനും തയ്യാറാണ്’; കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് സിസ്‌റ്റര്‍ അനുപമ
കോട്ടയം: കന്യാസ്‌ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെവിട്ട കോടതിവിധി വിശ്വസിക്കാനാവുന്നില്ലെന്ന് കുറവിലങ്ങാട് മഠത്തിലെ സിസ്‌റ്റര്‍ അനുപമ. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണിത്. അത്‌തന്നെയാണ് ഇവിടെയും സംഭവിച്ചതെന്നാണ് ഈ വിധിയിലൂടെ മനസിലായതെന്ന് സിസ്‌റ്റര്‍ അഭിപ്രായപ്പെട്ടു. കേസില്‍ സിസ്‌റ്ററിന് നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും സിസ്‌റ്റര്‍ അനുപമ പറഞ്ഞു. ‘മരിക്കേണ്ടി വന്നാലും ഞങ്ങളുടെ സിസ്‌റ്ററിന് നീതി കിട്ടുംവരെ പോരാടും. ബിഷപ്പ് ഫ്രാങ്കോ ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുളളയാളാണ്. അതിന്റെ […]