Blog Post

Karanavars > News > latest news > യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി, വലിയ വാഹനങ്ങൾക്ക് നിരോധനം.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി, വലിയ വാഹനങ്ങൾക്ക് നിരോധനം.

ദേശീയപാത 766-ലെ താമരശേരി ചുരത്തിൽ റോഡ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ (ജനുവരി 5, തിങ്കൾ) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യുന്നതിനും റോഡ് നവീകരണത്തിനുമായാണ് നിയന്ത്രണം. രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും പ്രവൃത്തികൾ നടക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും വലിയ ചരക്ക് ലോറികൾക്കും ചുരത്തിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിയോ നാടുകാണി ചുരം വഴിയോ തിരിഞ്ഞുപോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിൽ അനുഭവപ്പെട്ട കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്.

ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കാൻ കഴിയാത്തവർ രാവിലെ 8 മണിക്ക് മുൻപോ അല്ലെങ്കിൽ വൈകിട്ട് 6 മണിക്ക് ശേഷമോ യാത്ര ക്രമീകരിക്കണം. ലക്കിടി മുതൽ അടിവാരം വരെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കർശന നിരോധനമുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *