പാലക്കാട് സജീവമാകാൻ വിജയ്‌യുടെ പാർട്ടിയും; അണ്ണൻ പറയുന്നവരെ പിന്തുണക്കുമെന്ന് ആരാധകർ
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സജീവമാകാൻ പാലക്കാട്ടെ വിജയ് ആരാധകർ. വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ പാലക്കാട്ടെ ആരാധകരും ആവേശത്തിലാണ്. വിജയ്ക്ക് ഏറെ ആരാധകരുള്ള മേഖലയാണ് പാലക്കാട്.വിജയ്‌യുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം) കേരള ഘടകം രൂപീകരിച്ചിട്ടില്ലെങ്കിലും ആരാധകരും ഫാൻസ് അസോസിയേഷനുകളും തയാറായി നിൽക്കുകയാണ്. വരും മാസങ്ങളിൽ കേരള ഘടകത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അണ്ണൻ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. പാലക്കാട് ജില്ലയിലാകെയായി 30,000ത്തോളം വിജയ് ഫാൻസ് ഉണ്ടെന്ന് ഇവർ […]