സിങ് ഈസ് കിങ്… ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്; മൻമോഹൻ സിങ്ങിനെ കുറിച്ച് സന്ദീപ് വാര്യർ
ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് തിരുത്തേണ്ടി വന്നു. കോഴിക്കോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് സന്ദീപ് വാര്യർ. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മൻമോഹൻ സിങ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.മൻമോഹൻ സിങ്ങിൻ്റെ ഉദാരവത്‌കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് സിംഗ് ഈസ് […]