മോഹൻലാലാണ് നായകനെന്ന് അറിഞ്ഞപ്പോൾ നാല് കോടി വാങ്ങുന്നയാൾ 15 ലക്ഷം രൂപക്ക് അഭിനയിച്ചു- സംവിധായകൻ വൈശാഖ്.
മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിൻ്റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ. പ്രയോഭേദമന്യ എല്ലാവരും കണ്ടാസാദിച്ച ചിത്രമാണ് ഈ മാസ് ചിത്രം. പുലിമുരുകനിൽ ഡാഡി ഗിരിജ എന്ന ശക്തനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുഗ് നടൻ ജഗപതി ബാബുവാണ്. തെലുഗ് സിനിമയിൽ നാല് കോടിയോളം വില്ലൻ വേഷം ചെയ്യുന്ന ജഗപതി ബാബു വെറും 15 ലക്ഷമാണ് മുരുകനിൽ അഭിനയിക്കാൻ വാങ്ങിയതെന്ന് പറയുകയാണ് സിനിമയുടെ സംവിധായകനായ വൈശാഖ്. […]