ഓണക്കാലം ലക്ഷ്യമിട്ട് വൻ ലഹരിക്കടത്ത്; 40 കിലോ കഞ്ചാവ് പിടികൂടി
കൊച്ചി: ഓണാഘോഷങ്ങൾ ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പോലീസ് പിടികൂടി. 40 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പോലീസ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.നഗരത്തിലെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് സംഘം കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചത്. ഓണക്കാലത്ത് ലഹരി ഉപയോഗം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നേരത്തെ തന്നെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ നിരീക്ഷണമാണ് കഞ്ചാവ് […]