11 വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് ജാഗ്രത നിർദേശം
മലപ്പുറം ചേളാരിയിൽ 11 വയസ്സുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അപൂർവവും എന്നാൽ അതീവ ഗുരുതരവുമായ ഈ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ശുദ്ധജലത്തിൽ കാണുന്ന നൈഗ്ലേരിയ ഫൗലെറി എന്ന അമീബയാണ് ഈ രോഗത്തിന് കാരണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നീന്തുകയോ കുളിക്കുകയോ ചെയ്യുമ്പോൾ മൂക്കിലൂടെ അമീബ ശരീരത്തിൽ പ്രവേശിക്കുകയും അത് തലച്ചോറിലെത്തുകയും ചെയ്യും. […]