കുന്നംകുളം കസ്റ്റഡി മർദനം: കേസ് ഒതുക്കാൻ പോലീസ് വാഗ്ദാനം ചെയ്തത് 20 ലക്ഷം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്
കുന്നംകുളം: പോലീസിൻ്റെ കസ്റ്റഡി മർദനത്തിന് ഇരയായ യുവാവ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. കേസ് ഒതുക്കിത്തീർക്കാൻ പോലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെന്ന് യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ ആരോപണമാണ് കുന്നംകുളം പോലീസിനെതിരെ ഉയർന്നിരിക്കുന്നത്. കസ്റ്റഡി മർദനത്തിന് ഇരയായ നവാസ് എന്ന യുവാവാണ് പോലീസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നവാസിനെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചെന്നായിരുന്നു പരാതി. ഈ വിഷയത്തിൽ ശക്തമായ പ്രക്ഷോഭവുമായി യൂത്ത് കോൺഗ്രസും മറ്റ് സംഘടനകളും രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് പോലീസ് ഒത്തുതീർപ്പിനായി ശ്രമിച്ചത്. കേസ് ഒതുക്കാൻ […]