
സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്
June 21, 2021 6:36 pm
0
കൊച്ചി: വിമാനത്താവള സ്വര്‍ണക്കടത്ത് കേസില്‍ 53 പേര്‍ക്ക് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ്. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. സര്‍ക്കാരിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നല്‍കി. ഇതുവഴി പരിശോധന കൂടാതെ വിമാനത്താവളം വഴി വരുകയും പോവുകയും ചെയ്തുവെന്ന് ആരോപണം. ഈ സുരക്ഷ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചുവെന്നും കോണ്‍സുലേറ്റിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് വഴിവിട്ട് നയതന്ത്ര പാസ് നല്‍കിയെന്നും ആരോപണമുണ്ട്.