Wednesday, 14th May 2025
May 14, 2025

കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം

  • June 21, 2021 10:34 am

  • 0

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അമ്മക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛനാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി ഉള്‍പ്പെടെ അമ്മയ്ക്ക് എതിരായിരുന്നു. തുടര്‍ന്ന് അമ്മയെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെയാണ് ഡിസിപി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. കുട്ടിയുടെ വൈദ്യപരിശോധനയില്‍ പീഡനത്തിന് തെളിവ് ലഭിച്ചില്ല. അമ്മക്കെതിരെ തെളിവില്ല എന്ന റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്ഇനി കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

വ്യക്തിവിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴി ശരിയാണെന്ന് മൂത്ത സഹോദരന്‍ പറയുകയുണ്ടായി.