Wednesday, 14th May 2025
May 14, 2025

പാലക്കാട് നിന്ന് രണ്ട് വര്‍ഷം മുമ്ബ് കാണാതായ പെണ്‍കുട്ടിയെ മധുരയില്‍ കണ്ടെത്തി

  • June 18, 2021 12:52 pm

  • 0

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്ബ് കാണാതായ 14 വയസുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതെന്ന് പാലക്കാട് പൊലീസ് അറിയിച്ചു.

വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാലു മാസം പ്രായമുളള കുഞ്ഞുമുണ്ടായിരുന്നു. പാലക്കാട് എത്തിച്ച പെണ്‍കുട്ടിയെയും കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

അമ്മക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന ശെല്‍വകുമാറിനൊപ്പമാണ് 2019ല്‍ കൊഴിഞ്ഞാമ്ബാറയില്‍ നിന്ന് നാടുവിട്ടതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്അമ്മക്കൊപ്പം ജോലി ചെയ്തത് വഴിയുള്ള പരിചയമാണ് ശെല്‍വകുമാറുമായി പെണ്‍കുട്ടി അടുക്കാന്‍ ഇടയാക്കിയത്.

പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ജില്ലാ ക്രൈംബ്രാഞ്ച് ശെല്‍വകുമാറിനെ വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെന്മാറ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കാണാതായവരെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ തിരച്ചില്‍ നടത്തിയിരുന്നത്.