Blog Post

Karanavars > News > latest news > പ്രണയം മൂത്ത് സ്വന്തം മക്കളേ ഉപേക്ഷിച്ച്‌ ഓടുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരളം പോലീസ്.

പ്രണയം മൂത്ത് സ്വന്തം മക്കളേ ഉപേക്ഷിച്ച്‌ ഓടുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരളം പോലീസ്.

ഇതോടെ കുഞ്ഞുങ്ങളേ ഉപേക്ഷിച്ച്‌ പോകുന്ന മാതാപിതാക്കള്‍ ജയിലാകും എന്ന് ഉറപ്പായി. പുതിയ സാമൂഹിക സുരക്ഷാ പദ്ധതിയുടെ പരീക്ഷണം കണ്ണൂര്‍ ജില്ലയിലാണ്‌. പോലീസിന്റെ സഹായത്തിനും അതിനുള്ള വഴികാട്ടാനും നീതി പീഠവും കൈ കോര്‍ക്കുന്നു.

കണ്ണൂര്‍ ജി​ല്ലാ ജ​ഡ്ജി​യും ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍​ന്നു​ള്ള യോ​ഗ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ സ്വ​ന്തം സു​ഖ​ങ്ങ​ള്‍ തേ​ടി ഒ​ളി​ച്ചോ​ടു​മ്ബോ​ള്‍ കു​ഞ്ഞു​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ച​വി​ട്ടി മെ​തി​ക്ക​പ്പെ​ടു​ന്ന​ത്ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തും വ​ഴി​യാ​ധാ​ര​മാ​കു​ന്ന​തും.

ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌​ട് പ്ര​കാ​രം ഒ​ളി​ച്ചോ​ട്ട​ക്കാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നമാണ് യോഗത്തില്‍ ഉണ്ടായത്. ഈ ​തീ​രു​മാ​ന​മ​നു​സ​രി​ച്ച്‌ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ കണ്ണൂര്‍ ജി​ല്ല​യി​ലെ എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്.

സാ​ധാ​ര​ണ ഗ​തി​യി​ല്‍ ഒ​ളി​ച്ചോ​ട്ട​ക്കാ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മ്ബോ​ള്‍ അ​വ​രു​ടെ താ​ല്‍​പ​ര്യ​മ​നു​സ​രി​ച്ച്‌ പോ​കാ​നാ​യി കോ​ട​തി​ക​ള്‍ അ​നു​വ​ദി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ല്‍ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു​ള്ള ഒ​ളി​ച്ചോ​ട്ട​മാ​ണെ​ങ്കി​ല്‍ ഇ​നി​മു​ത​ല്‍ ഇ​വ​ര്‍​പോ​കേ​ണ്ടി വ​രി​ക നേ​രെ ജ​യി​ലി​ലേ​ക്കാ​ണ്.

Leave a comment

Your email address will not be published. Required fields are marked *