Blog Post

Karanavars > News > latest news > പെട്രോള്‍ വില കുറച്ച്‌​ തമിഴ്​നാട്​; ജനപ്രിയ പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​

പെട്രോള്‍ വില കുറച്ച്‌​ തമിഴ്​നാട്​; ജനപ്രിയ പ്രഖ്യാപനവുമായി സ്റ്റാലിന്‍ സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​

ചെന്നൈ: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന്​ ദുരിതത്തിലായ ജനങ്ങള്‍ക്ക്​ ആശ്വാസമായി തമിഴ്​നാട്​ സര്‍ക്കാറിന്‍റെ പ്രഖ്യാപനം. തമിഴ്​നാട്ടില്‍ പെട്രോള്‍ വില മൂന്ന്​ രൂപ കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബജറ്റിലാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്​.

നികുതിയിനത്തില്‍ മൂന്ന്​ രൂപ കുറക്കുമെന്നാണ്​ സര്‍ക്കാര്‍ ​അറിയിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി സ്റ്റാലിന്‍റെ നിര്‍ദേശപ്രകാരമാണ്​ വിലകുറക്കുന്നതെന്ന്​ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ എണ്ണകമ്ബനികള്‍ വന്‍തോതില്‍ ഇന്ധനവില കൂട്ടിയിരുന്നു. പെട്രോള്‍ വില പല നഗരങ്ങളിലും ലിറ്ററിന്​ 100 രൂപയും കടന്ന്​ കുതിച്ചിരുന്നുഅന്താരാഷ്​ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കുറവ്​ വരുത്താന്‍ എണ്ണകമ്ബനികള്‍ തയാറായില്ല.

ഇതിന്​ പുറമേ മറ്റ്​ പല ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്​. സര്‍ക്കാര്‍ ജീവനക്കാരായ സ്​ത്രീകളുടെ ഗര്‍ഭകാല അവധി 12 മാസമായി വര്‍ധിപ്പിച്ചു. സ്​ത്രീ സംരംഭകര്‍ക്ക്​ 2,756 കോടി രൂപ വായ്​പ നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മുസ്​ലിം പള്ളികളുടേയും ക്രിസ്​ത്യന്‍ ചര്‍ച്ചുകളുടേയും അറ്റകൂറ്റപ്പണിക്കായി ആറ്​ കോടി രൂപയും അനുവദിച്ചിട്ടുണ്ട്​. ട്രാന്‍സ്​ജെന്‍ഡര്‍, എസ്​.ടി വിഭാഗം എന്നിവര്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്​.

Leave a comment

Your email address will not be published. Required fields are marked *