Blog Post

Karanavars > News > International > ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ

ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ

ബുധനാഴ്ച മുതല്‍ യു...യിലേക്കുള്ള യാത്രാവിലക്ക് അവസാനിക്കുമെന്ന് പ്രതീക്ഷിച്ച പ്രവാസികള്‍ക്ക് നിരാശ. ജൂലൈ ആറ് വരെ ദുബായിലേയ്ക്ക് വിമാന സര്‍വീസുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി കൊടുക്കവേ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.

രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചവര്‍ക്ക്​ ബുധനാഴ്​ച മുതല്‍ ദുബൈയിലേക്ക്​ മടങ്ങിയെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ബുധനാഴ്​ച മുതല്‍ സര്‍വീസ്​ പുനരാരംഭി​ക്കുമെന്ന്​ എമിറേറ്റ്സും അറിയിച്ചതോടെ പ്രവാസികള്‍ പ്രതീക്ഷയിലായിരുന്നു. ചില എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ തുടങ്ങുകയും ചെയ്​തു.

എന്നാല്‍, പലകാര്യങ്ങളിലും അവ്യക്​തത ഉണ്ടായതോടെ എയര്‍ലൈനുകള്‍ ടിക്കറ്റ്​ ബുക്കിങ്​ നിര്‍ത്തിവെക്കുകയായിരുന്നു. ഞായറാഴ്​ച ഉച്ചയ്ക്ക്​ നിര്‍ത്തിവെച്ച ടിക്കറ്റ്​ ബുക്കിങ്​ ഇതുവരെ പുനരാരംഭിച്ചില്ല.

മറ്റൊരു പ്രധാന തടസ്സം, നാട്ടില്‍ നിന്ന്​ നാല്​ മണിക്കൂറിനുള്ളിലെടുത്ത റാപിഡ്​ പി.സി.ആര്‍ ഫലം വേണമെന്ന നിര്‍ദേശമാണ്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇതിന്​ സംവിധാനം ഏര്‍പെടുത്താനുള്ള ഒരുക്കത്തിലാണ് എയര്‍പോര്‍ട്ട്​ അതോറിറ്റി ഓഫ്​ ഇന്ത്യ. എന്നാല്‍ ഈ സംവിധാനം എന്ന് മുതല്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് അറിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *