Blog Post

Karanavars > News > Health > വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിൽ ഏഴുവര്‍ഷം നഷ്ട്ടപ്പെട്ടേക്കും

വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിൽ ഏഴുവര്‍ഷം നഷ്ട്ടപ്പെട്ടേക്കും

ഇന്ത്യയിൽ വായുമലിനീകരണംമൂലം 50 കോടി ജനങ്ങൾ ഏഴുവര്‍ഷം മുമ്പ് മരിക്കും വിദഗ്ധരുടെ വിലയിരുത്തൽ. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, യുപി, ചാണ്ഡിഗഢ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയിടങ്ങളിൽ 480 മില്യണ്‍ പേരാണ് വായുമലിനീകരണത്തിന്റെ ഇരകളായത്. ഓരോ 22 മൈക്രോഗ്രാം പ്രതി ക്യൂബിക് മീറ്റര്‍ മലിനവായു ശ്വസിച്ചാല്‍ ഒരു സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. ഡല്‍ഹിയിൽ‍ സര്‍ക്കാര്‍ വായുമലിനീകരണം ഗുരുതരമായതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു.

മലിനീകരണത്തോത് 200 എന്ന അളവുകോൽ വായുനിലവാര സൂചികയില് കടന്നാല്‍ അന്തരീക്ഷനില സുരക്ഷിതമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചതിന്റെ വിഷപ്പുകയ്ക്കുപുറമെ, ഹരിയാണയിലും പഞ്ചാബിലും യുപിയിലും വിളവെടുപ്പിനുശേഷം കൃഷിയിടങ്ങളില്‍ തീയിട്ടതും ഡല്‍ഹിയിലെ അന്തരീക്ഷത്തെ മലിനമാക്കി. വായുനിലവാര സൂചികയിൽ മലിനീകരണത്തോത് വ്യാഴാഴ്ച രാത്രി ഇത് 410ആയിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ സൂചികയില്‍ 459 രേഖപ്പെടുത്തി.

പുകവലി 1.6 വര്‍ഷവും മദ്യപാനവും മയക്കുമരുന്നും 11 മാസവും മലിന ജലം ഏഴ് മാസവും മനുഷ്യായുസില്‍ കുറവുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മലിനീകരണംമൂലം വ്യക്തികളുടെ ആയുസില്‍ ശരാശരി 1.8 വര്‍ഷത്തിന്റെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.ഏറ്റവും വായുമലിനീകരണമുള്ള ഏഷ്യയിലെ അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യും ചൈനയുമുണ്ട്.നേപ്പാളിലാണ് ഏറ്റവുംകൂടുതല്‍ മലിനീകരണം. തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *