Blog Post

Karanavars > News > latest news > മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി; ശക്തമായ പ്രതികരണവുമായി ശിവസേന

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി; ശക്തമായ പ്രതികരണവുമായി ശിവസേന

രാഷ്ട്രപതി ഭരണം അധികാര തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയിൽ ഏര്‍പ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിര്‍ മുങ്കതിവാറിന്റെ ആവശ്യത്തോട് ശക്തമായ പ്രതികരണവുമായി ശിവസേന. സംസ്ഥാനത്ത് സർക്കാർ നവംബര്‍ ഏഴിനകം രൂപീകൃതമായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെത്തുമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസ്താവന. ശിവസേന സുധിര്‍ മുങ്കതിവാറിന്റെ ഭീഷണി പ്രസ്താവന ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിനെതിരുമാണെന്ന് പ്രതികരിച്ചു.

ശിവസേന മുഖപത്രമായ സാമ്‌നയിലൂടെ ബിജെപി തങ്ങളെ മുഗളരെ പോലെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നതെന്നും വ്യക്തമാക്കി. ശിവസേന ബിജെപിയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് തടസ്സം നില്‍ക്കുന്നത് എന്നും കുറ്റപ്പെടുത്തി. ഭരണഘടനയും നിയമവും ആരുടേയും അടിമകളല്ല. നിലവിലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ അവസ്ഥയ്ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല അത് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് അത് അറിയാം എന്ന് ശിവസേന കുറ്റപ്പെടുത്തി. നിയമവും ഭരണഘടനയും എന്താണെന്ന് ഞങ്ങള്‍ക്കുമറിയാം എന്നും ശിവസേന പറഞ്ഞു.

എന്ത്‌ക്കൊണ്ട് ബിജെപി നേതാവ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെടുന്നവര്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നില്.ഒറ്റയ്ക്ക് ഭൂരിക്ഷം നേടാത്തവരാണ് രാഷ്ട്രപതി ഭരണം കൊണ്ട് വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. ഭരിക്കാന്‍ ജനിച്ചവരാണെന്നാണ് ഇത്തരം ആളുകളുടെ മനോഭാവം. ശിവസേനയുടെ സാമ്‌നയില്‍ മുഖപ്രസംഗത്തിലൂടെയാണ് പ്രതികരണം. മഹരാഷ്ട്രയില്‍ നിലവിലെ സര്‍ക്കാരിന്റെ കാലാവധി നവംബര്‍ എട്ടിനാണ് അവസാനിക്കുന്നത്. ശിവസേനയും ബിജെപിയും മുഖ്യമന്ത്രി പദം പങ്കിടുന്നതിനെ ചൊല്ലി തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്.

Leave a comment

Your email address will not be published. Required fields are marked *