Blog Post

Karanavars > News > latest news > പത്തുദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 98 പൈസ; ഡീസലിനാകട്ടെ 1.85 രൂപയും

പത്തുദിവസത്തിനിടെ പെട്രോളിന് കുറഞ്ഞത് 98 പൈസ; ഡീസലിനാകട്ടെ 1.85 രൂപയും

ന്യൂഡല്‍ഹി: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോള്‍ വില 11 പൈസയും ഡീസല്‍വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.

കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍ പെട്രോളിന് ശരാശരി 98 പൈസയും ഡീസലിന് 1.85 രൂപയുമാണ് കുറഞ്ഞത്.

ഡല്‍ഹിയില്‍ പെട്രോളിന് 74.98 രൂപയാണ് തിങ്കളാഴ്ചയിലെ വില. ഡീസലിനാകട്ടെ 68.26 രൂപയും. മുംബൈയിലാകട്ടെ ഇത് യഥാക്രമം 80.58 രൂപയും 71.57 രൂപയുമാണ്.

പെട്രോള്‍ വില
കൊച്ചി: 76.93 രൂപ
കോഴിക്കോട്: 77.23 രൂപ
തിരുവനന്തപുരം: 78.42 രൂപ

ഡീസല്‍ വില
കൊച്ചി: 72.02
കോഴിക്കോട്: 72.32
തിരുവനന്തപുരം: 73.41

Leave a comment

Your email address will not be published. Required fields are marked *