Blog Post

Karanavars > News > Cinema > ദുല്‍ഖര്‍ നിര്‍മിക്കുന്ന ‘മണിയറയിലെ അശോകന്‍’; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് താരം

ദുല്‍ഖര്‍ നിര്‍മിക്കുന്ന ‘മണിയറയിലെ അശോകന്‍’; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ട് താരം

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണം ചെയ്യുന്ന മണിയറയിലെ അശോകന്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവച്ചത്.

സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ ജേക്കബ് ഗ്രിഗറിയാണ് നായകന്‍. അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ശംസു സയ്ബ ആണ് സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് വിനീത് കൃഷ്ണന്‍ ആണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *