Blog Post

Karanavars > News > Keralam > പുതുവത്സര തലേന്ന് റെക്കോര്‍ഡ് കുടിയുമായി മലയാളികള്‍; ഒറ്റ ദിവസം മാത്രം വിറ്റത് 68.57 കോടിയുടെ മദ്യം,ഇത്തവണ മുന്നില്‍ തിരുവനന്തപുരം

പുതുവത്സര തലേന്ന് റെക്കോര്‍ഡ് കുടിയുമായി മലയാളികള്‍; ഒറ്റ ദിവസം മാത്രം വിറ്റത് 68.57 കോടിയുടെ മദ്യം,ഇത്തവണ മുന്നില്‍ തിരുവനന്തപുരം

തിരുവനന്തപുരം: ക്രിസ്മസിന് പിന്നാലെ പുതുവത്സര തലേന്നും സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പന. പുതുവര്‍ഷ തലേന്ന് വെയര്‍ഹൗസുകളിലൂടെയും ഔട്ട്‌ലെറ്റുകളിലൂടെയും വിറ്റത് 89.12 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്. ബെവ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 68.57 കോടിയുടെ മദ്യമാണ് ഇത്തവണ ഒറ്റ ദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 8 ശതമാനത്തിന്റെ വര്‍ദ്ധനവ്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ മദ്യവില്‍പനയില്‍ 16 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മദ്യവില്‍പന 63.33 കോടി രൂപയാണ്. വര്‍ദ്ധന 8% (5.24 കോടി രൂപ). ഡിസംബര്‍ 22 മുതല്‍‌ 31 വരെ വിറ്റത് 522.93 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 512.54 കോടി രൂപയുടെ മദ്യമാണ്. വര്‍ദ്ധന 2% (10.39 കോടി രൂപ).

ക്രിസ്മസ് തലേന്നും മദ്യവില്‍പ്പനയില്‍ വലിയ രീതിയിലുള്ള വര്‍ദ്ധനവ് ഉണ്ടായിരുന്നുസമാനമായ രീതിയാണ് പുതുവത്സര തലേന്നും മദ്യ വില്‍പന. കഴിഞ്ഞ വര്‍ഷം ഇത് 63 കോടിയായിരുന്നു. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.

Leave a comment

Your email address will not be published. Required fields are marked *