Blog Post

Karanavars > News > latest news > ഡല്‍ഹിയില്‍ കൊടുംതണുപ്പ്‌; നൂറുവര്‍ഷത്തിനിടെ ഏറ്റവും തണുത്ത രണ്ടാം ഡിസംബര്‍

ഡല്‍ഹിയില്‍ കൊടുംതണുപ്പ്‌; നൂറുവര്‍ഷത്തിനിടെ ഏറ്റവും തണുത്ത രണ്ടാം ഡിസംബര്‍

ന്യൂഡല്‍ഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും. ശരാശരി കൂടിയ താപനില താഴ്‌ന്നതാണ് പകല്‍ തണുപ്പ് കഠിനമാകാന്‍ കാരണം. 19.84 ഡിഗ്രി സെല്‍ഷ്യസാണ്‌ ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറില്‍ ഇത്‌ 19.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ശരാശരി കൂടിയ താപനില ഏറ്റവും കുറഞ്ഞത് 1997-ലാണ്. 17.3 ഡിഗ്രി സെല്‍ഷ്യസാണ്‌ അന്നു രേഖപ്പെടുത്തിയത്. കനത്ത മൂടല്‍മഞ്ഞ്‌ കാരണം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ചൊവ്വാഴ്ചമുതല്‍ ഡല്‍ഹി ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാനമേഖലയില്‍ മഴ തുടങ്ങുമെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. മഴ പെയ്താല്‍ തണുപ്പിന്റെ കാഠിന്യമേറും. കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന്‌ തലസ്ഥാനത്തേക്കുള്ള 21 തീവണ്ടികള്‍ മണിക്കൂറുകള്‍ വൈകി. ഡല്‍ഹി, പഞ്ചാബ്‌, ഹരിയാണ, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ ഞായറാഴ്ചവരെ ഓറഞ്ച്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Leave a comment

Your email address will not be published. Required fields are marked *