Blog Post

Karanavars > News > Keralam > എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്​.ബി.ഐ

എ.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്​.ബി.ഐ

.ടി.എമ്മില്‍ നിന്ന്​ പണം പിന്‍വലിക്കാന്‍ പുതിയ സംവിധാനവുമായി എസ്​.ബി.

നധികൃത ഇടപാടുകള്‍ തടയാന്‍ എസ്​.ബി. എ.ടി.എമ്മുകളില്‍ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നു.

2020 ജനുവരി ഒന്നു മുതല്‍ രാജ്യത്തൊട്ടാകെയുള്ള എസ്​.ബി.യുടെ എ.ടി.എമ്മുകളില്‍ പുതിയരീതി നടപ്പിലാകും.

വൈകീട്ട് എട്ടു മുതല്‍ രാവിലെ എട്ടു വരെയാണ് ഒ.ടി.പി അടിസ്ഥാനത്തില്‍ പണം പിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.

ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ ഒ.ടി.പി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഈ സംവിധാനമുണ്ടാകില്ല. പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒ.ടി.പി ലഭിക്കും.സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒ.ടി.പി നല്‍കിയാല്‍ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

Leave a comment

Your email address will not be published. Required fields are marked *