Blog Post

Karanavars > News > latest news > ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം; മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്

ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ തീപിടുത്തം; മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്

ന്യൂ ഡല്‍ഹി : ഡല്‍ഹിയില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു. ഔ​ട്ട​ര്‍ ഡ​ല്‍​ഹി​യി​ലെ ന​രേ​ല​യി​ല്‍ ഷൂ ​ഫാ​ക്ട​റിയിലാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചതാണ് തീപിടിത്തത്തിന് കാരണം . ഇ​രു​പ​തോ​ളം അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചത്. മൂ​ന്നു അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ള്‍​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റു. ആളപായമുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഡല്‍ഹി കിരാരിയില്‍ വസ്ത്രനിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചുപത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പുറത്തു കടക്കാന്‍ ഒരു വഴി മാത്രമുണ്ടായിരുന്നതും തീ അണയ്ക്കാനുള്ള ഉപകരണങ്ങള്‍ കെട്ടിടത്തില്‍ ഇല്ലാത്തതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പരുക്കേറ്റവരെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *