Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി - Karanavars

Blog Post

Karanavars > News > Keralam > ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി

ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച്; ഹൈക്കോടതിയിലും തിരിച്ചടി

ന്യൂഡൽഹി ∙ മരട് ഫ്ലാറ്റ് കേസില്‍ സുപ്രീം കോടതിയിൽ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാൻ ഉദ്ദേശിക്കുന്നില്ലകോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ട്. ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കിൽ മാപ്പപേക്ഷിക്കുന്നു. നേരിട്ടു ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി കോടതിയിൽ ബോധിപ്പിച്ചു.

കേരള ഹൈക്കോടതിയിലും കേസിൽ തിരിച്ചടി നേരിട്ടു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നു വ്യക്തമാക്കിയ ഹൈക്കോടതി, സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കാൻ നിർദേശിച്ചു. മരട് ഫ്ലാറ്റ് ഉടമകളുടെ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി.

മരട് ഫ്ലാറ്റ് കേസിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം നിസഹായാവസ്ഥ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *