Blog Post

Karanavars > News > Keralam > ജോലി സമയം കഴിഞ്ഞു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

ജോലി സമയം കഴിഞ്ഞു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

കോട്ടയം: ജോലി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി.ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണു സംഭവം. ഇതോടെ മണിക്കൂറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വേഗം കുറച്ച്‌ ട്രാക്ക് മാറി ഓടേണ്ടി വന്നു.

തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നും ഇറങ്ങിയത്.

കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലെ ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്ന ട്രാക്കിലാണു ഗുഡ്‌സ് നിര്‍ത്തിയിട്ടത്എന്നാല്‍ സംഭവത്തില്‍ ലോക്കോ പൈലറ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

ജോലിസമയം കഴിഞ്ഞാല്‍ ആവശ്യത്തിനു വിശ്രമിക്കാതെ ട്രെയിന്‍ ഓടിക്കരുതെന്നാണ് നിയമം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന്‍ വൈകീട്ട് നാലോടെ മറ്റൊരു ലോക്കോ പൈലറ്റ് എത്തിയശേഷമാണ് യാത്ര തുടര്‍ന്നത്. ആവശ്യത്തിന് ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണമാകുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *