Blog Post

Karanavars > News > latest news > ബസില്‍ വെച്ച്‌ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

ബസില്‍ വെച്ച്‌ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച്‌ താലി കെട്ടാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ ആമ്ബൂര്‍ സ്വദേശി ജഗനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. പെണ്‍കുട്ടിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയാണ് ചെയ്തത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നുഇതേതുടര്‍ന്നാണ് താന്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. താലി കെട്ടിയാല്‍ യുവതി സ്വന്തമാകുമെന്ന് കരുതിയായിരുന്നു നടപടി. എന്നാല്‍ ബലം പ്രയോഗിച്ച്‌ താലി കെട്ടാനുള്ള ശ്രമം യുവതി ചെറുത്തതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി. ഇയാള്‍ക്കെതിരെ വാണിയമ്ബാടി പോലീസ് കേസെടുത്തു.

Leave a comment

Your email address will not be published. Required fields are marked *