Blog Post

Karanavars > News > Keralam > മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി

മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി

തിരുവനന്തപുരം: ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിക്ക് ആശ്വാസമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി. ചികിത്സയ്ക്ക് വേണ്ടത് ഒരുക്കാമെന്ന് താരം കുടുംബത്തെ അറിയിച്ചതായി മോളിയുടെ മൂത്തമകന്‍ സോളി പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞാണ് മമ്മൂട്ടി സഹായ ഹസ്തവുമായി എത്തിയിരിക്കുന്നത്. വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് മമ്മൂക്കയുടെ വാക്കുകളെന്ന് സോളി പറയുന്നു.

അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്ബോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്. അദ്ദേഹത്തിന്റെ പിഎ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച്‌ അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികില്‍സയാണ് ഞങ്ങള്‍ക്ക് മുഖ്യം. ഉടന്‍ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍.’ സോളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മോളിയുടെ അവസ്ഥ വളരെ മോശമാണെന്ന് പുറംലോകം അറിഞ്ഞത്. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മോളി. ഒന്ന് പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ താരം. ആറ് മാസക്കാലമായി ഏങ്ങും പോകാനാതെ വീട്ടില്‍ തന്നെ ഇരിപ്പാണ് അവര്‍. ഏതാനും മാസം മുമ്ബ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്.

തുടര്‍ന്നാണ് വാല്‍വിന് തകരാറുള്ളതും, മൂന്ന് ബ്ലോക്ക് കണ്ടെത്തിയതും, ‘പുറത്തേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നേ… എന്റെ കൈയില്‍ പണമില്ല…മോളി പറയുന്നു. മോളി ചേച്ചിയെ സഹായിക്കണമെന്ന് അപേക്ഷിച്ച്‌ നടന്‍ ബിനീഷ് ബാസ്റ്റിനും ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *