Blog Post

Karanavars > News > latest news > ഹൈദരാബാദില്‍ കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹൈദരാബാദില്‍ കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹൈദെരാബാദ്: കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ രീതിയില്‍ കണ്ടെത്തി. ഹൈദെരാബാദിലെ ഷദ്നഗറിലെ ക്രൂരമായ കൊലപാതകം നടന്നത്. കൊല്ലൂര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ പ്രിയങ്ക റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച രാത്രിയോടെയാണ് പ്രിയങ്ക റെഡ്ഡിയെ കാണാതാവുന്നത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി സഞ്ചരിച്ചിരുന സ്കൂട്ടര്‍ പഞ്ചറാവുകയായിരുന്നു. ഇതോടെ വിവരം പ്രിയങ്ക സഹോദരിയെ അറിയിക്കുകയും ചെയതു. സമീപത്ത് നിരവധി ട്രക്കുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട് എന്നും അപരിചിതരായ നിരവധി പേര്‍ ഉണ്ട് എന്നും പ്രിയങ്ക ഭവ്യയോട് പറഞ്ഞിരുന്നു.

കുറച്ചുദൂരം മുന്നോട്ട് പോയാല്‍ ടോള്‍ ഉണ്ട് എന്നും അവിടെ വച്ച്‌ വാഹനം നന്നാക്കം എന്നും ഭവ്യ പറഞ്ഞിരുന്നുഎന്നാല്‍ കുറച്ചുനേരം കഴിഞ്ഞ് ഭവ്യ പ്രിയങ്കയെ വിളിച്ചു എങ്കിലും ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ സ്കൂട്ടറും സംഭവ സ്ഥലത്തുനിന്നും കാണാതായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a comment

Your email address will not be published. Required fields are marked *