Blog Post

Karanavars > News > Food and Recipes > ഞണ്ട് ഉലര്‍ത്തിയത്

ഞണ്ട് ഉലര്‍ത്തിയത്

ചേരുവകൾ

ഞണ്ട് – 500 ഗ്രാം

മഞ്ഞള്‍പ്പൊടി – ഒരു നുള്ള്

വെളുത്തുള്ളി – ഏഴ്അ ല്ലി

.പച്ചമുളക് – നാലെണ്ണം

കുരുമുളക് – അഞ്ചെണ്ണം

കടുക് – 1 സ്പൂൺ

തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെ പകുതി

വെളിച്ചെണ്ണ – 10 ടീസ്പൂണ്‍

കറിവേപ്പില – രണ്ട് തണ്ട്

ഉണക്കമുളക് – 2

ഉള്ളി – 2

ഗരംമസാല – 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഗരംമസാല, കടുക്, മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി , പച്ചമുളക്, കുരുമുളക്, തേങ്ങ എന്നിവ അരകല്ലില്‍ ചതക്കുക. കടുക്, കറിവേപ്പില, മുളക്, ഉള്ളി എന്നിവ ചട്ടിയിൽ മൂപ്പിക്കുക. അതിലേക്ക് കഷണങ്ങളാക്കിയ ഞണ്ടും ചതച്ചുവെച്ച ചേരുവകളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് ചെറുതീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിച്ചെടുക്കുക. ഇറക്കിയ ശേഷം അഞ്ച് ടീസ്പൂണ്‍ പച്ച വെളിച്ചെണ്ണയൊഴിച്ച് നന്നായി ഇളക്കുക

Leave a comment

Your email address will not be published. Required fields are marked *