Blog Post

Karanavars > News > International > ​അന്ന് തകർന്നുപോയി, കുംബ്ലെക്ക് മുന്നിൽ വച്ച് കരഞ്ഞു; പഞ്ചാബിൽ അപമാനിക്കപ്പെട്ടതായി ​ഗെയ്ൽ
​അന്ന് തകർന്നുപോയി, കുംബ്ലെക്ക് മുന്നിൽ വച്ച് കരഞ്ഞു;

​അന്ന് തകർന്നുപോയി, കുംബ്ലെക്ക് മുന്നിൽ വച്ച് കരഞ്ഞു; പഞ്ചാബിൽ അപമാനിക്കപ്പെട്ടതായി ​ഗെയ്ൽ

ക്രിക്കറ്റ് ലോകത്തെ സൂപ്പർ താരമായ ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി. പഞ്ചാബ് കിങ്‌സുമായി ബന്ധപ്പെട്ടാണ് ​ഗെയ്ലിന്റെ വെളിപ്പെടുത്തൽ. താൻ ടീമിൽ അപമാനിക്കപ്പെട്ടതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നും ഗെയ്ൽ പറയുന്നു. ടീമിൽ നിന്നും പുറത്തായതിന് പിന്നാലെ അനിൽ കുംബ്ലെക്ക് മുന്നിൽ വച്ച് താൻ പൊട്ടിക്കരഞ്ഞെന്നും ​ഗെയ്ൽ പറഞ്ഞു. ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ഈ വെളിപ്പെടുത്തൽ കേട്ടത്.

2021-ലെ ഐപിഎൽ സീസണിലാണ് സംഭവം. പ്ലേയിംഗ് ഇലവനിൽ നിന്ന് തന്നെ ഒഴിവാക്കിയത് മാനസികമായി തളർത്തി. ടീം മാനേജ്മെന്റ് തന്നോട് ബഹുമാനമില്ലാതെയാണ് പെരുമാറിയതെന്നും ഗെയ്ൽ വെളിപ്പെടുത്തി. താൻ ടീമിന്റെ മുഖമായിരുന്നെന്നും പക്ഷേ ഒരു കാരണവുമില്ലാതെയാണ് തന്നെ ഒഴിവാക്കിയതെന്നും ഗെയ്ൽ പറഞ്ഞു. ഈ സംഭവം തന്നെ മാനസികമായി തളർത്തി. ‘എൻ്റെ കരിയറിലെ തന്നെ മോശം അനുഭവമായിരുന്നു അത്. കളിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി’, ​ഗെയ്ൽ കൂട്ടിച്ചേർത്തു.

താങ്കളുടെ കരിയറിൽ ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് ​ഗെയ്ൽ തൻ്റെ ദുരനുഭവം വെളിപ്പെടുത്തിയത്. ‘അതെ, പഞ്ചാബ് കിങ്‌സുമായി കളിക്കുമ്പോഴാണ് എനിക്ക് അത്തരം ഒരനുഭവം ഉണ്ടായത്. അന്നത്തെ പരിശീലകനായിരുന്ന അനിൽ കുംബ്ലെ എന്റെ അടുത്ത് വന്നു. അപ്പോൾ ഞാൻ മാനസികമായി വളരെ തളർന്നിരിക്കുകയായിരുന്നു. കുംബ്ലെ എന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ കരഞ്ഞുപോയി. അതൊരു മോശം അനുഭവമായിരുന്നു’ ​ഗെയ്ൽ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *