കൊച്ചി: പ്രമുഖ നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം. കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെന്റിലേറ്റർ സഹായത്തിലാണ് അദ്ദേഹമിപ്പോൾ ജീവൻ നിലനിർത്തുന്നത്.
അസുഖം വരുന്നതിന് മുമ്പ് രാജേഷ് കേശവ് പൂർണ്ണ ആരോഗ്യവാനായിരുന്നെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ ദിവസവും അദ്ദേഹം പരിപാടികളിൽ സജീവമായിരുന്നു. പെട്ടെന്നുണ്ടായ ഈ സംഭവം സിനിമാ, ടെലിവിഷൻ രംഗത്തുള്ളവരെയും ആരാധകരെയും ഞെട്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ നിരവധി പേർ ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്.
ചെറിയ വേഷങ്ങളിലൂടെയാണ് രാജേഷ് കേശവ് സിനിമയിൽ ശ്രദ്ധേയനായത്. അവതാരകൻ എന്ന നിലയിലും അദ്ദേഹം വളരെ പ്രശസ്തനാണ്. മിനിസ്ക്രീനിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം സജീവമാണ്. നിരവധി കോമഡി പരിപാടികളിലും ഷോർട്ട് ഫിലിമുകളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. അദ്ദേഹം എത്രയും വേഗം രോഗം ഭേദമായി തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ് സഹപ്രവർത്തകരും ആരാധകരും.