നിസ്സാൻ ഇന്ത്യയുടെ ജനപ്രിയ മോഡലായ മാഗ്നൈറ്റ് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് സുവർണ്ണാവസരം ഒരുങ്ങുന്നു. ഈ ഓണക്കാലത്ത് നിസ്സാൻ മാഗ്നൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് സിംഗപ്പൂരിലേക്ക് സൗജന്യ യാത്രാ പാക്കേജ് നേടാം. ‘ഈ ഓണത്തിന് നിസാൻ മാഗ്നൈറ്റ് വാങ്ങൂ, സിംഗപ്പൂരിലേക്ക് പറക്കൂ’ എന്ന ആവേശകരമായ ഓഫറുമായി നിസ്സാൻ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ്.
ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് നിസാൻ മാഗ്നൈറ്റ്. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ വിലയും മാഗ്നൈറ്റിനെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കുന്നു. പുതിയ ഓഫറിലൂടെ, മാഗ്നൈറ്റ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരവസരം കൂടിയാണ് ലഭിക്കുന്നത്. ഈ പദ്ധതിയിലൂടെ, തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് സിംഗപ്പൂരിലേക്ക് പറക്കാൻ കഴിയും.
ഈ ഓഫറുകൾക്ക് പുറമെ, ആകർഷകമായ സാമ്പത്തിക സഹായങ്ങളും എക്സ്ചേഞ്ച് ബോണസുകളും നിസ്സാൻ നൽകുന്നുണ്ട്. ഈ ഓണത്തിന് ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ വലിയ സഹായമാകും. നറുക്കെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുക. ഈ ഓഫർ ഓണക്കാലത്തെ വാഹന വിൽപ്പനയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു