Blog Post

Karanavars > News > Business > എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുത്തൻ വിമാനത്തിന് പേരിട്ടു; ഇനി പറക്കുക രത്തൻ ടാറ്റയുടെ ഓർമകളിൽ
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുത്തൻ വിമാനത്തിന് പേരിട്ടു;

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുത്തൻ വിമാനത്തിന് പേരിട്ടു; ഇനി പറക്കുക രത്തൻ ടാറ്റയുടെ ഓർമകളിൽ

ടാറ്റ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ ഏറ്റവും പുതിയ വിമാനത്തിന് അദ്ദേഹത്തിന്റെ പേര് നൽകി. VT-RNT എന്ന് രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ പുതിയ ബോയിങ് 737-8 മാക്സ് വിമാനം ‘ദ വിഷനറി’ (The Visionary) എന്ന പേരിലാകും അറിയപ്പെടുക. രത്തൻ ടാറ്റയുടെ 88-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ഈ വിമാനം ഡൽഹിയിൽ പറന്നിറങ്ങിയത്.

ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം കമ്പനിക്ക് വേണ്ടി നേരിട്ട് നിർമ്മിച്ച ആദ്യ വിമാനമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. വിമാനത്തിന്റെ പുറംഭാഗത്ത് പാർസി ഗാര എംബ്രോയ്ഡറിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സവിശേഷമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. 189 ഇക്കോണമി സീറ്റുകളുള്ള ഈ വിമാനം സിയാറ്റിലിലെ ബോയിങ് നിർമ്മാണ യൂണിറ്റിൽ നിന്നാണ് ഇന്ത്യയിലെത്തിയത്.

​ജെ.ആർ.ഡി ടാറ്റയുടെ ഓർമ്മയ്ക്കായി ‘ദ പയനിയർ’ (The Pioneer) എന്ന പേരിൽ മറ്റൊരു വിമാനം നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് രത്തൻ ടാറ്റയുടെ സ്മരണയ്ക്കായി ‘ദ വിഷനറി’ എത്തുന്നത്. നൂതനമായ ഇന്റീരിയർ സൗകര്യങ്ങളും കൂടുതൽ ലെഗ് റൂമും ചാർജിംഗ് പോർട്ടുകളും ഉൾപ്പെടെ യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഈ പുത്തൻ വിമാനത്തിൽ ഒരുക്കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *