Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
നതാലി അല്ല, ഒടുവില്‍ ആ ‘സെമിത്തേരി പെൺകുട്ടി’ ആരെന്ന് വെളിപ്പെടുത്തി ഗീതു മോഹൻദാസ് - Karanavars

Blog Post

Karanavars > News > Cinema > നതാലി അല്ല, ഒടുവില്‍ ആ ‘സെമിത്തേരി പെൺകുട്ടി’ ആരെന്ന് വെളിപ്പെടുത്തി ഗീതു മോഹൻദാസ്
നതാലി അല്ല, ഒടുവില്‍ ആ ‘സെമിത്തേരി പെൺകുട്ടി’ ആരെന്ന്

നതാലി അല്ല, ഒടുവില്‍ ആ ‘സെമിത്തേരി പെൺകുട്ടി’ ആരെന്ന് വെളിപ്പെടുത്തി ഗീതു മോഹൻദാസ്

കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്‌സ്’ (Toxic: A Fairy Tale for Grown-Ups) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചർച്ചയായിരുന്നു അതിലെ ദുരൂഹത നിറഞ്ഞ പെൺകുട്ടി. സെമിത്തേരിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ടീസറിൽ യഷിനൊപ്പം കാറിലിരിക്കുന്ന വിദേശ വനിത ആരാണെന്നറിയാൻ ആരാധകർക്കിടയിൽ വലിയ ആകാംക്ഷയുണ്ടായിരുന്നു. ഈ പെൺകുട്ടി ഹോളിവുഡ് താരം നതാലി ബേൺ (Natalie Burn) ആണെന്ന തരത്തിലായിരുന്നു ഇതുവരെയുള്ള വാർത്തകൾ. എന്നാൽ ഇപ്പോൾ ഈ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് സംവിധായിക ഗീതു മോഹൻദാസ് തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

യഷിനൊപ്പമുള്ള ആ പെൺകുട്ടി നതാലി ബേൺ അല്ലെന്നും ബിയാട്രിസ് ബാച്ച് (Beatriz Bach) ആണെന്നുമാണ് ഗീതു വെളിപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെ ബിയാട്രിസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് “ഈ സുന്ദരിയാണ് എന്റെ സെമിത്തേരി പെൺകുട്ടി” എന്ന് ഗീതു കുറിച്ചു. ടീസർ റിലീസിന് പിന്നാലെ നതാലി ബേണിന്റെ പേര് വ്യാപകമായി പ്രചരിക്കുകയും പ്രമുഖ മാധ്യമങ്ങൾ ഉൾപ്പെടെ അത് വാർത്തയാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തെറ്റായ വിവരങ്ങൾ തിരുത്തിക്കൊണ്ട് സംവിധായിക തന്നെ രംഗത്തെത്തിയത്. ബ്രസീലിയൻ നടിയും മോഡലുമാണ് ബിയാട്രിസ് ബാച്ച്.

ചിത്രത്തിന്റെ ടീസറിലെ ചില രംഗങ്ങൾ സ്ത്രീവിരുദ്ധമാണെന്ന തരത്തിൽ വലിയ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിനുള്ള പരോക്ഷമായ മറുപടിയും ഗീതു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നൽകി. “സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെക്കുറിച്ചും സമ്മതത്തെക്കുറിച്ചും സിസ്റ്റംസ് കൈകാര്യം ചെയ്യുന്ന സ്ത്രീകളെക്കുറിച്ചും ആളുകൾ ചിന്തിച്ചു കൊണ്ടിരിക്കട്ടെ, ഞാൻ ഇവിടെ ചില്ല് ചെയ്യുകയാണ്” എന്നായിരുന്നു ഗീതുവിന്റെ പ്രതികരണം. 2026 മാർച്ച് 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *