Blog Post

Karanavars > News > latest news > ഓൺ-ഓർബിറ്റ് സാറ്റലൈറ്റ് റീഫ്യൂവലിങ് ദൗത്യവുമായി AayulSAT; വിക്ഷേപണം ജനുവരി 12-ന്
ഓൺ-ഓർബിറ്റ് സാറ്റലൈറ്റ് റീഫ്യൂവലിങ് ദൗത്യവുമായി AayulSAT;

ഓൺ-ഓർബിറ്റ് സാറ്റലൈറ്റ് റീഫ്യൂവലിങ് ദൗത്യവുമായി AayulSAT; വിക്ഷേപണം ജനുവരി 12-ന്

ശ്രീഹരിക്കോട്ട: ബഹിരാകാശത്തെ ഉപഗ്രഹങ്ങൾക്ക് കാലാവധി നീട്ടാൻ ആവശ്യമായ ഇന്ധനം അവിടെ വെച്ചുതന്നെ നിറയ്ക്കുന്ന (On-orbit refueling) ഇന്ത്യയുടെ പ്രഥമ ദൗത്യമായ ‘ആയുൽസാറ്റ്’ (AayulSAT) ജനുവരി 12-ന് വിക്ഷേപിക്കും. ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി – സി62 (PSLV-C62) റോക്കറ്റാണ് ഈ ചരിത്ര ദൗത്യത്തെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഓർബിറ്റ് എയ്ഡ് എയ്‌റോസ്‌പേസ്’ (OrbitAID Aerospace) എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക ഉപഗ്രഹം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

​സാധാരണഗതിയിൽ ഉപഗ്രഹങ്ങളിലെ ഇന്ധനം തീരുമ്പോൾ അവയുടെ കാലാവധി അവസാനിക്കുകയും അവ ബഹിരാകാശ മാലിന്യമായി മാറുകയും ചെയ്യാറുണ്ട്. എന്നാൽ ആയുൽസാറ്റ് വിജയകരമാകുന്നതോടെ, ബഹിരാകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കാനും ഉപഗ്രഹങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും സാധിക്കും. ഇത് ബഹിരാകാശ ദൗത്യങ്ങളുടെ ചിലവ് ഗണ്യമായി കുറയ്ക്കാനും ബഹിരാകാശ മാലിന്യങ്ങൾ നിയന്ത്രിക്കാനും സഹായിക്കും. ഉപഗ്രഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഡോക്കിങ് ഇന്റർഫേസ്, ഇന്ധനം കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ എന്നിവയാണ് ഈ ദൗത്യത്തിൽ പ്രധാനമായും പരീക്ഷിക്കുന്നത്.

ജനുവരി 12-ന് രാവിലെ 10:17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഡി.ആർ.ഡി.ഒ വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’ (EOS-N1) ആണ് ഈ ദൗത്യത്തിലെ പ്രധാന പേലോഡ്. അതിനോടൊപ്പം പതിനെട്ടോളം സഹ-ഉപഗ്രഹങ്ങളിൽ ഒന്നായാണ് ആയുൽസാറ്റ് വിക്ഷേപിക്കുന്നത്. ഈ ദൗത്യം വിജയിച്ചാൽ, ബഹിരാകാശത്ത് ‘പെട്രോൾ പമ്പുകൾ’ അല്ലെങ്കിൽ ഫ്യുവൽ ഡിപ്പോകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും ഇത്.

Leave a comment

Your email address will not be published. Required fields are marked *