Blog Post

Karanavars > News > latest news > മുൻഷി താരം ഹരീന്ദ്രകുമാർ അന്തരിച്ചു; കണ്ണീരോടെ വിടപറഞ്ഞ് ആരാധകർ.
മുൻഷി താരം ഹരീന്ദ്രകുമാർ അന്തരിച്ചു;

മുൻഷി താരം ഹരീന്ദ്രകുമാർ അന്തരിച്ചു; കണ്ണീരോടെ വിടപറഞ്ഞ് ആരാധകർ.

ഏഷ്യാനെറ്റിലെ പ്രശസ്തമായ സാമൂഹിക പരിഹാസ പരമ്പര ‘മുൻഷി’യിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ നടൻ ഹരീന്ദ്രകുമാർ (46) അന്തരിച്ചു. ഞായറാഴ്ച രാത്രി റോഡിൽ കുഴഞ്ഞുവീണതിനെ തുടർന്നായിരുന്നു അന്ത്യം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം സ്വദേശിയായ ഹരീന്ദ്രകുമാർ കഴിഞ്ഞ കുറേ വർഷങ്ങളായി മിനിസ്‌ക്രീൻ രംഗത്ത് സജീവമായിരുന്നു.

ഏറ്റവും കൂടുതൽ കാലം സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ പ്രോഗ്രാമുകളിൽ ഒന്നായ ‘മുൻഷി’യിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമകാലിക വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ചു അവതരിപ്പിക്കുന്ന മുൻഷിയിൽ വ്യത്യസ്തമായ ശൈലിയിലൂടെ അദ്ദേഹം ആരാധകരെ നേടിയെടുത്തു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത വലിയ ഞെട്ടലോടെയാണ് മിനിസ്‌ക്രീൻ ലോകം കേട്ടത്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചാണ് ഹരീന്ദ്രകുമാർ കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. മരണവിവരമറിഞ്ഞ് നിരവധി സഹപ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിലെത്തി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും.

Leave a comment

Your email address will not be published. Required fields are marked *