Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു - Karanavars

Blog Post

Karanavars > News > Goverment > സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു
സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം;

സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും ക്ഷേമവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷാ ഫോമുകൾ വിതരണം ആരംഭിച്ചു. 35 നും 60 നും ഇടയിൽ പ്രായമുള്ള, മറ്റ് സാമൂഹ്യക്ഷേമ പെൻഷനുകൾ ലഭിക്കാത്ത സ്ത്രീകൾക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. പദ്ധതി പ്രകാരം അർഹരായ ഓരോ ഗുണഭോക്താവിനും പ്രതിമാസം 1000 രൂപ വീതം ധനസഹായം ലഭിക്കും. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

​കെ-സ്മാർട്ട് (K-SMART) പോർട്ടൽ വഴിയോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കോ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, സർവീസ് പെൻഷൻ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർക്കും സർക്കാർ ജോലിയിലുള്ളവർക്കും ഈ പദ്ധതിയിൽ ചേരാൻ സാധിക്കില്ല. അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്ന രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ് എന്നിവ ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകരുടെ പ്രായം 60 വയസ്സ് തികയുന്നതോടെ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം അവസാനിക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രഖ്യാപിച്ച ഈ പദ്ധതി പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് വൈകിയത്. ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നവരിൽ നിന്ന് 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അർഹരായ എല്ലാ സ്ത്രീകളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *