കൊൽക്കത്ത: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം,യുവാവിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായത് നിയമവിദ്യാർത്ഥിനി. 21 വയസുള്ള നിയമവിദ്യാർത്ഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്. സംഭവം പുറത്തുവന്നതോടെ നഗരത്തിൽ വലിയ പ്രതിഷേധം ഉയർന്നു.
പ്രതിയായ യുവാവ് ഇരയെ വിവാഹം ചെയ്യാൻ ആവർത്തിച്ചു ആവശ്യപ്പെട്ടിരുന്നുവെന്നും, യുവതി അതിന് സമ്മതിക്കാതെ വരുന്ന സാഹചര്യത്തിലാണ് ക്രൂരതയ്ക്ക് ഇരയായതെന്ന് പൊലിസ് പറഞ്ഞു. തനിക്ക് നേരെ നടക്കുന്ന പീഡന ശ്രമങ്ങളെക്കുറിച്ച് നിരവധി തവണ യുവതി മിത്രങ്ങൾക്ക് അറിയിച്ചു എങ്കിലും ആരും അതിനെ ഗൗരവമായി കണക്കാക്കിയില്ലെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.
പീഡന സംഭവത്തെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും, ഉടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായും, ബലാൽസംഗ കേസിൽ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.