കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ചെയ്തു പോയ തെറ്റിൽ സുനിക്ക് കുറ്റബോധമുണ്ടെന്നും വൈകാതെ എല്ലാം തുറന്നു പറയുമെന്ന് അമ്മ ശോഭന പറഞ്ഞു. ജയിലിൽ പോയി സുനിയെ കണ്ട് മടങ്ങവേയാണ് ഒരു സ്വകാര്യ ചാനലിനോട് ശോഭന സംസാരിച്ചത്.
ജയിലിലാണെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സുനി അറിയുന്നുണ്ട്. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. എന്നോട് ഒന്നും പറയണ്ടെന്നാണ് അവൻ പറഞ്ഞത്. പറഞ്ഞിട്ടും കാര്യമില്ല. പെട്ടുപോയതാണ് എന്നും പൾസർ സുനി പറഞ്ഞതായി ശോഭന പറഞ്ഞു.
ദിലീപ് ഒരു കൊമ്പനാനയാണ്, കൂടെയുള്ളത് കുറച്ച് അണ്ണാൻ കുഞ്ഞുങ്ങളും. അണ്ണാൻ കുഞ്ഞുങ്ങൾക്ക് കൊമ്പനാനയെ എന്തുചെയ്യാൻ പറ്റുമെന്നും ശോഭന ചോദിച്ചു. കോടതിയിൽ ഇന്ന് രഹസ്യ മൊഴി നൽകുമെന്നും അവർ പറഞ്ഞു.